The goal is to enhance the machine's capacity to accommodate more numbers, enabling an expanded prize list whileensuring portability and maintaining transparency in the drawing process.
ലോട്ടറി നറുക്കെടുപ്പ് രീതികള്‍ പരിഷ്കരിക്കുവാനും കൂടുതൽ പേർക്ക് സമ്മാനത്തുക നൽകുന്നതിനുമായി കേരള ലോട്ടറി വകുപ്പ് നറുക്കെടുപ്പ് മെഷീൻ നവീകരിക്കുവാൻ സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതന ആശയങ്ങള്‍ തേടുന്നു.
നിലവിലുളള ലോട്ടറി നറുക്കെടുപ്പ് മെഷീനിൽ 6 അക്കങ്ങളും 2 അക്ഷരങ്ങളും (English alphabet) ഉളള ഒരു ജാലകവും 4 അക്കങ്ങള്‍ വീതം ഉളള 18 ജാലകങ്ങളും ആണ് ഉളളത്. പൂർണ്ണമായും മെക്കാനിക്കൽ രീതിയിൽ ആയിരിക്കണം പുതിയ മെഷീൻ പ്രവർത്തിക്കേണ്ടത്. 6 അക്കങ്ങളും 2 അക്ഷരങ്ങളും (English alphabet) ഉളള ജാലകത്തെ 6 അക്കങ്ങളും 3 അക്ഷരങ്ങളും ഉളളതാക്കി മാറ്റുവാനും 4 അക്കങ്ങള്‍ വീതം ഉളള 18 ജാലകങ്ങളെ 50 എണ്ണമാക്കി ഉയർത്തുവാനുമാണ് പുതിയ മെഷീനിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. നറുക്കെടുപ്പിൽ ഉയർന്ന കൃത്യത വേണ്ടതും എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയുന്നതുമായിരിക്കണം പുതിയ മെഷീൻ. മെഷീനിന്റെ പ്രവർത്തനം വളരെ സുതാര്യമായതും പൊതുജനങ്ങള്‍ക്ക് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുമായിരിക്കണം.